Friday, October 1, 2010

ജനപക്ഷ രാഷ്ട്രീയം പ്രസക്തമാകുന്നത് ...

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജ്വരത്തിലാണ് നമ്മുടെ സംസ്ഥാനം. 991 ഗ്രാമ പഞ്ചായത്തുകള്‍, 152  ബ്ലോക്ക്‌ പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 53 മുന്‍സിപ്പാലിറ്റികള്‍, 4  കോര്‍പ്പറേഷനുകള്‍ ...നിരവധി കക്ഷികള്‍, ആയിരക്കണക്കിന്ന് സ്ഥാനാര്‍ഥികള്‍, മല്‍സര രംഗം തിളച്ചു മറിയുകയാണ്.

കക്ഷി രാഷ്ട്രീയത്തിന്റെ പിടിയിലമര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നോക്കുകുത്തികളായി കിടക്കുന്നു.കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം യ്യുമ്പോള്‍ ഉദ്ദിഷ്ട ഫലം യഥാര്‍ത്ഥ ഗുണഭോക്താകള്‍ക്ക് ലഭിക്കാതെ പോകുന്നു. അടിസ്ഥാന ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാതെ കിടക്കുന്നു.

ഇവിടെയാണ് ഒരു ജനപക്ഷ ബദലിന്റെ പ്രസക്തി ബോധ്യമാകുന്നത്.

കക്ഷി രാഷ്ട്രീയത്തിന്റെ പിടിയിലമരാത്ത, അഴിമതി മുക്തമായ , ജനപങ്കാളിത്തം
ഉറപ്പാക്കുന്ന, സജീവ സ്ത്രീ പങ്കാളിത്തമുള്ള , വികസനത്തില്‍ പുതിയ കാഴ്ചപാടുകളുള്ള
മാതൃകാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ..!

ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി, ജനങ്ങളോടൊപ്പം നില്‍ക്കുന്ന, അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരങ്ങള്‍ നയിക്കുന്നവരെ കണ്ടെത്തി വിജയിപ്പിക്കാന്‍ നാം ശ്രമിക്കണം.

7 comments:

  1. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി, ജനങ്ങളോടൊപ്പം നില്‍ക്കുന്ന, അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരങ്ങള്‍ നയിക്കുന്നവരെ കണ്ടെത്തി വിജയിപ്പിക്കാന്‍ നാം ശ്രമിക്കണം.

    ReplyDelete
  2. അധികാരത്തിനല്ല, ജനസേവനത്തിന്... ഭാവുകങ്ങള്‍!

    ReplyDelete
  3. 'ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി, ജനങ്ങളോടൊപ്പം നില്‍ക്കുന്ന, അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരങ്ങള്‍ നയിക്കുന്നവരെ കണ്ടെത്തി വിജയിപ്പിക്കാന്‍ നാം ശ്രമിക്കണം.'

    മേല്‍വരിക്ക് കീഴില്‍ ഒരൊപ്പ്

    ReplyDelete
  4. കക്ഷിരാഷ്ട്രീയക്കാരുടെ നുകത്തില്‍ നിന്നുള്ള മോചനമാണ്‍
    സുപ്രധാനം.എവിടെയെങ്കിലുമൊക്കെ ചാരിയും,ചാര്‍ന്നും നില്‍ക്കാന്‍
    ശീലിച്ചവര്ക്ക് സ്വതന്ത്രചിന്തയുണ്ടായാല്‍ നന്ന്.ജനങ്ങളെവല്ലാതെ
    സേവിച്ച്,ഭരണ-പ്രതിപക്ഷ ഭേദമെന്യേ ഒരൊറ്റപക്ഷമായി തടിച്ചു
    കൊഴുത്ത്പോയവര്‍ തങ്ങളുടെ തട്ടകങ്ങളില്‍ അള്ളിപ്പിടിച്ചിരിപ്പുണ്ട്.
    ഇരു പക്ഷത്തേയും ഭാഗം വെപ്പുകോലാഹലങ്ങളും ബഹളവും
    നല്‍കുന്നത് മറ്റെന്താണ്‍..? ഇതിനിടയില്‍ വികസന മുന്നണിയുടെ
    സാന്നിദ്ധ്യം തന്നെ നന്മയാഗ്രഹിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് തണലാവും,ആവട്ടെ..!!

    ReplyDelete
  5. ലതീഫിന്നു നന്ദി ...

    ReplyDelete
  6. @ഒരു നുറുങ്ങ്
    //ഇതിനിടയില്‍ വികസന മുന്നണിയുടെ
    സാന്നിദ്ധ്യം തന്നെ നന്മയാഗ്രഹിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് തണലാവും,ആവട്ടെ..!!


    അഭിവാദ്യങ്ങള്‍ ...

    ReplyDelete