Friday, October 8, 2010

''കരഞ്ഞുപറഞ്ഞിട്ടും അവര്‍ വിട്ടില്ല; ഉറക്കമില്ലാത്ത രാത്രി...''

1 comment:

  1. കരഞ്ഞുപറഞ്ഞു. എന്നിട്ടും അവര്‍ വിട്ടില്ല. വെള്ളത്തുണികൊണ്ട് കണ്ണ് കെട്ടിയിരുന്നെങ്കിലും കെട്ട് മുറുകാത്തതിനാല്‍ സൈനികന്റെ പരാക്രമം ഞാന്‍ കാണുന്നുണ്ടായിരുന്നു. അല്‍ ജസീറ ചാനലില്‍ ഈ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞു. ഉറക്കമില്ലാത്ത രാത്രിയായിരുന്നു അത്. ജീവിതത്തില്‍ ഞാന്‍ അങ്ങേയറ്റം അപമാനിക്കപ്പെട്ടതായി തോന്നുന്നു'' -ഇസ്രായേല്‍ സൈനികന്റെ പരാക്രമത്തിന് ഇരയായ ഫലസ്തീന്‍ യുവതി ഇഹ്‌സാന്‍ അല്‍ ദബബ്‌സി (35) പറഞ്ഞു.
    'അല്‍ ജസീറ' ചാനലില്‍ ദൃശ്യങ്ങള്‍ കണ്ട ശേഷം, തെക്കന്‍ വെസ്റ്റ് ബാങ്കിലെ നുബ ഗ്രാമത്തില്‍വെച്ച് വാര്‍ത്താ ഏജന്‍സിയോട് യുവതി പറഞ്ഞ വാക്കുകളാണിത്. 2007 ഡിസംബറില്‍ ഇഹ്‌സാന്‍ അല്‍ ദബബ്‌സി അറസ്റ്റിലായപ്പോഴാണ് ഈ സംഭവം നടന്നതത്രെ. ഫലസ്തീനിലെ 'ഇസ്‌ലാമിക് ജിഹാദ്' എന്ന സംഘടനയില്‍ അം ഗമാ െണന്നാ േരാ പി ച്ചാണ് അറസ്റ്റ് ചെയ്തത്.
    22 മാസമാണ് യുവതി ജയിലില്‍ കഴിഞ്ഞത്. സൈനികന്‍ തന്റെ ദേഹത്ത് തട്ടുകയും സഹപ്രവര്‍ത്തകര്‍ അത് വീഡിയോ കാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നത് നിര്‍ത്താന്‍ പല തവണ കരഞ്ഞ് അപേക്ഷിച്ചതായി യുവതി പറഞ്ഞു.
    ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ യുവതി 'ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ്' സംഘടനയുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ സൈന്യത്തിനെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ്.

    ReplyDelete