Saturday, October 2, 2010

ഗുരുവായൂര്‍ നഗരസഭ: ഒരു നല്ല മാതൃക, തെരെഞ്ഞെടുപ്പ് വേളയില്‍ ചില ഓര്‍മ്മപെടുത്തലുകളും.

കക്ഷി രാഷ്ട്രീയവും, വ്യക്തി താല്പര്യങ്ങളും കടന്നു കൂടുമ്പോള്‍ ജനകീയ വികസന വിഷയത്തില്‍ വിലങ്ങുതടിയായ നിരവധി അനുഭവങ്ങള്‍ക്കിടയില്‍ ഒരു നഗരസഭയുടെ പ്രവര്‍ത്തന രീതി വളരെയധികം പ്രശംസാര്‍ഹമായിരുന്നു, ഗുരുവായൂര്‍ മുനിസിപാലിറ്റി .. ഇന്ത്യയില്‍ ആദ്യത്തെത്‌ എന്നവകാശപ്പെടുന്ന ഓഫീസ് ഫയലുകളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്ന ഇ-ഗവേര്‍ണന്‍സ് വെബ്സൈറ്റ് ഇതൊരു നല്ല മാതൃക തന്നെ ആയിരുന്നു. നഗരസഭ ചരിത്രം, ഭൂപടങ്ങള്‍ , തിരഞ്ഞെടുപ്പ്‌ വിവരങ്ങള്‍ , കെട്ടിട നികുതി , സര്‍ക്കാര്‍ ഉത്തരവുകള്‍ , ടെണ്ടര്‍ വിവരങ്ങള് എന്നിവ ഓരോ ക്ലിക്കിലൂടെ നമുക്ക് ലഭ്യമാകുന്നു.

ഇതേ പറ്റിയുള്ള പത്ര വാര്‍ത്തകള്‍ ഒരു പക്ഷേ നാം വയിച്ചതായിരിക്കും. 'മാധ്യമം' ദിനപ്പത്രം വളരെ പ്രാധാന്യത്തോടെ 'ചുവപ്പ് നാട മുറിച്ച ഈ നാടി'ന്റെ വിശേഷങ്ങള്‍ വിവരിച്ചിരുന്നു. എന്നാലും തെരഞ്ഞെടുപ്പ് രംഗം ചൂടു പിടിച്ച  സാഹചര്യത്തില്‍ ഒരു ഓര്‍മ്മപെടുത്തല്‍ എന്ന രീതിയില്‍ വീണ്ടും എഴുതിയതാണ്.  വേണമെന്ന് വിചാരിച്ചാല്‍ നമുക്ക് പലതും ചെയ്യാനും, അധികം നൂലാമാലകളും ചര്‍ച്ചകളും പ്രധിഷേധങ്ങളും ഇല്ലാതെ കാര്യങ്ങള്‍ സുതാര്യമാക്കാനും നമുക്ക് കഴിയും.

അത് പോലെ പ്ലാസ്റ്റിക്‌ നിരോധനം നടപ്പാക്കാനുമുള്ള കര്‍മ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു ... പ്രസ്തുത വെബ്സൈറ്റില്‍ നിന്ന്:-

“ഗുരുപവനപുരിയില്‍  പ്ലാസ്റ്റിക്‌ ക്യാരിബാഗിന് വിട തുണി സഞ്ചികള്‍ക്ക് വരവേല്‍പ്പ്”
തദ്ദേശവാസികള്‍ കുറവാണെങ്കിലും കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ വന്നുപോകുന്നതുമൂലം ക്ഷേത്ര നഗരിയില്‍ മാലിന്യങ്ങള്‍ കൂടികിടക്കുന്നതിനും ക്ഷേത്രനഗരിയുടെ പരിപാവനത നഷ്ടപ്പെടുന്നതിനും സൗന്ദര്യത്തിന്റെ മുഖം വികൃതമാകുന്നതിനും ഉള്ള സാധ്യതകള്‍ ഏറെയാണ്. ഈ തിരിച്ചറിവിന്റെയടിസ്ഥാനത്തില്‍ നഗരസഭാ കൌണ്‍സില്‍ ഗുരുവായൂരിന്റെ വിശേഷണ പദമായ ഭൂലോകവൈകുണ്ഠമെന്നത് അന്വര്‍ത്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തന പഥത്തിലാണ്.  ക്ഷേത്രനഗരിയിലും പരിസരപ്രദേശങ്ങളിലുമുണ്ടാകുന്ന മാലിന്യങ്ങള്‍ യഥാസമയം തന്ന നീക്കം ചെയ്യുന്നതിന് കാര്യക്ഷമവും വിപുലവുമായ സംവിധാനമാണ് നഗരസഭ ഒരുക്കിയിട്ടുള്ളത്.  നിലവിലുള്ള സ്ഥിരം ശുചീകരണജോലികള്‍ക്കു പുറമെ ദിവസവേതനമടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ പ്രത്യേകം ശുചീകരണം ജിവനക്കാരെ നിയമിച്ചുകൊണ്ട് മാലിന്യങ്ങള്‍ യഥാസമയം  തന്ന നീക്കം ചെയ്യുന്നു.  തന്മൂലം നഗരസഭയിലെ ചില പ്രധാന നിരത്തുകളെ തന്ന വൃത്തിയും വെടിപ്പുമുള്ളതായി നിലനിര്‍ത്താന്‍ കഴിയുന്നു.  ഗുരുവായൂരില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള സീസണ്‍ (ശബരിമല തീര്‍ത്ഥാടന കാലം,  ഏകാദശി,  ഉത്സവം,  മദ്ധ്യവേനലവധിക്കാലം,  ഓണക്കാലം,   അഷ്ടമിരോഹിണി)  തുടങ്ങിയ സമയങ്ങളില്‍ ഇതുപത്തിനാല് മണിക്കൂറും ശുചീകരണ വിഭാഗം പ്രവര്‍ത്തിക്കുന്നു.  മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നയുടന്‍ തന്നെ നീക്കം ചെയ്യുന്നു എന്നതിനാല്‍ എത്ര തിരക്കുള്ള ദിവസങ്ങളിലും കര്‍മ്മനിരതരായ ജിവനക്കാര്‍ നഗരത്തെ മാലിന്യമുക്തമാക്കുന്നു.  ഈ പ്രവര്‍ത്തനങ്ങള്‍ പത്ര ദൃശ്യമാധ്യമങ്ങളുടെ അംഗീകാരവും ടൌണ്‍ ക്ലബ്‌ ഉള്‍പ്പടെയുള്ള ക്ലബുകളുടെയും  വ്യാപാരി വ്യവസായ സംഘടനകളുടെയും അനുമോദനവും അഭിനന്ദനവും കിട്ടിയിട്ടുണ്ട്.

***********************************************

പരിസ്ഥിതി കാത്തു സൂക്ഷിക്കുന്നതില്‍ കാണിക്കുന്ന അതെ ഗൌരവം തന്നെ, സാങ്കേതിക രംഗത്തെ വളര്‍ച്ച ഭരണ രംഗത്തിന്റെ സുഗമമായ നടത്തിപ്പിനും ഉപകാരപ്പെടുത്തുന്നു. ഇതില്‍ നിന്നെല്ലാം നമുക്ക് കുറെ മാതൃകകളില്ലേ.

2 comments:

  1. പരിസ്ഥിതി കാത്തു സൂക്ഷിക്കുന്നതില്‍ കാണിക്കുന്ന അതെ ഗൌരവം തന്നെ, സാങ്കേതിക രംഗത്തെ വളര്‍ച്ച ഭരണ രംഗത്തിന്റെ സുഗമമായ നടത്തിപ്പിനും ഉപകാരപ്പെടുത്തുന്നു. ഇതില്‍ നിന്നെല്ലാം നമുക്ക് കുറെ മാതൃകകളില്ലേ.

    ReplyDelete